കടലാക്രമണം: എംഎല്‍എമാരുടെ യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി
കടലാക്രമണം: എംഎല്‍എമാരുടെ യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി
Wednesday, July 1, 2015 10:45 PM IST
തിരുവനന്തപുരം: കടലാക്രമണം നേരിടുന്നതു ചര്‍ച്ച ചെയ്യുന്നതിനു തീരദേശമേഖലകളില്‍ നിന്നുള്ള എംഎല്‍എമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ടി.എന്‍. പ്രതാപന്റെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണു കടലാക്രമണം. രാജ്യാതിര്‍ത്തി സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പോലെ പ്രാധാന്യത്തോ ടെ കടല്‍ത്തീരങ്ങളുടെ സംരക്ഷണത്തിനു പദ്ധതികള്‍ തയാറാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.


കടയ്ക്കാവൂര്‍ റെയില്‍വേ സ്റേഷനില്‍ ട്രെയിനിടിച്ചു മരിച്ച അന്ധയുവാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കും. ജിജോ വര്‍ഗീസ്, ഷാജി ഡാനിയേല്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കും. ഇവരുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും മാത്യു ടി. തോമസിന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.