തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം: കരട് വിജ്ഞാപനം ഇന്ന്
Saturday, May 30, 2015 12:38 AM IST
തിരുവനന്തപുരം: 2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പുതുതായി രൂപീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. 28 ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങളായ തദ്ദേശസ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവര്‍ പങ്കെടുത്തു. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ നിര്‍വഹിച്ചു. റലഹശാശമേശീിേ. ഹഴെസലൃമഹമ.ഴ്ീ.ശി എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.


വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിന്‍മേലുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക്15 ന് അഞ്ച് മണിക്കകം കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നേരിട്ടോ രജിസ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.