യുവശാസ്ത്രജ്ഞര്‍ക്കായി സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ശാഖ
Saturday, May 30, 2015 12:36 AM IST
കൊച്ചി: യുവശാസ്ത്രജ്ഞര്‍ക്കു പരിശീലനം നല്‍കുന്നതിനായുള്ള ഐപിഇആര്‍ടിയുടെ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ശാഖ എറണാകുളം എടത്തലയിലുള്ള പിവിആര്‍ കോളജില്‍ ഇന്നു തുടങ്ങും. രാവിലെ 9.30ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി. മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്യുമെന്നു മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.പി. സുരേഷ്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുവശാസ്ത്രജ്ഞരുടെ ഭാവി അവരുടെ അഭിരുചിക്കനുസൃതമായി കണ്െടത്തി പ്രോത്സാഹിപ്പിക്കാന്‍ നൂതന പരിശീലന പദ്ധതിക്കാണു തുടക്കമിടുന്നത്. ആധുനിക നിലവാരമുള്ള ലാബ്, ലൈബ്രറി സൌകര്യങ്ങള്‍,ഡിജിറ്റല്‍ ക്ളാസ്മുറികള്‍, വിജ്ഞാനത്തിനും മാനസിക ഉല്ലാസത്തിനും പ്രാധാന്യം നല്‍കി സ്വിമ്മിംഗ് പൂള്‍, വാട്ടര്‍ തീം പാര്‍ക്ക് തിയറ്റര്‍, റസ്ററന്റ്, കളിസ്ഥലങ്ങള്‍ എന്നിങ്ങനെ അന്താരാഷ്ട്ര ഗുണനിലവാരമുള്ള കാമ്പസാണു സജ്ജീകരിച്ചിരിക്കുന്നതെന്നു സുരേഷ് കുമാര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.