കേരളത്തില്‍ ആം ആദ്മിക്ക് ആദ്യ അക്കൌണ്ട്
കേരളത്തില്‍ ആം ആദ്മിക്ക് ആദ്യ അക്കൌണ്ട്
Thursday, May 28, 2015 12:36 AM IST
ചേര്‍ത്തല: ആദ്യമായി കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി അക്കൌണ്ട് തുറന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആം ആദ്മി കേരള ചരിത്രത്തില്‍ അക്കൌണ്ട് തുറന്നത്.

മൂന്നുവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി സ്ഥാനാര്‍ഥി ടോമി ഏലശേരി (305 വോട്ട്) ചരിത്ര വിജയം കരസ്ഥമാക്കിയത്. കോണ്‍ഗ്രസിലെ ഈശപ്പന് 302 വോട്ടേ നേടാനായുള്ളൂ. 64 വോട്ട് നേടിയ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി സുശീലതോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥിയായ സന്തോഷ് 38 വോട്ടുനേടി നാലാം സ്ഥാനത്തും സ്വതന്ത്രയായി മത്സരിച്ച ഷീലഹരിഹരന് 36 വോട്ടും ലഭിച്ചു. ആകെ 1012 വോട്ടര്‍മാരുണ്ടായിരുന്ന വാര്‍ഡില്‍ 745 പേരാണ് ചൊവാഴ്ച നടന്ന തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.