നഗരറോഡ് വികസന പദ്ധതി സെപ്റ്റംബറില്‍
Wednesday, May 27, 2015 12:28 AM IST
കൊച്ചി: തിരുവനന്തപുരം നഗരറോഡ് വികസന പദ്ധതി മാതൃകയില്‍ കോഴിക്കോട് നഗര റോഡുകള്‍ വികസിപ്പിക്കുന്ന പദ്ധതി സെപ്റ്റംബര്‍ ആദ്യവാരം നിര്‍മാണം തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്.

177.22 കോടി രൂപ ചെലവില്‍ 22.25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറു റോഡുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത്. റോഡുകള്‍ നിര്‍മിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സോസൈറ്റിയുടെ ജൂണ്‍ ആദ്യ വാരത്തില്‍ എഗ്രിമെന്റ് ഒപ്പുവയ്ക്കുമെന്നും രണ്ടു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


സ്റേഡിയം-പുതിയറ, കാരപ്പറമ്പ്-കല്ലുത്താന്‍കടവ്, വെള്ളിമാട്കുന്ന്-കോവൂര്‍, ഗാന്ധിറോഡ്-മിനി ബൈപ്പാസ്, കുനിയില്‍കാവ്-മാവൂര്‍ റോഡ്, പനത്തുത്താഴം സിബ്ള്യുആര്‍ഡിഎം പുഷ്പ ജംഗ്ഷന്‍ മാങ്കാവ് എന്നിവയാണ് കോഴിക്കോട് നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന റോഡുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.