ബിജു രാധാകൃഷ്ണനും പോലീസും തമ്മില്‍ തര്‍ക്കം
ബിജു രാധാകൃഷ്ണനും പോലീസും തമ്മില്‍ തര്‍ക്കം
Wednesday, May 27, 2015 12:25 AM IST
കൊയിലാണ്ടി: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനും പോലീസും തമ്മില്‍ തര്‍ക്കം. ഇന്നലെ രാവിലെ കൊയിലാണ്ടി കോടതി വരാന്തയിലാണ് സംഭവം.

കോടതിയുടെ അനുമതിയോടെ ഫോണ്‍ ചെയ്യുന്നതിനിടെയാണ് തര്‍ക്കം തുടങ്ങിയത്. ഉച്ചയ്ക്ക് പന്ത്രണ്ടിന് തുടങ്ങിയ ഫോണ്‍ വിളി ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും നിര്‍ത്താത്തതാണ് പോലീസുകാരെ ചൊടിപ്പിച്ചത്. പോലീസ് ഫോണ്‍ പിടിച്ചുവാങ്ങിയെങ്കിലും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ഇടപെട്ട് ഫോണ്‍ വാങ്ങി വീണ്ടും വിളിച്ചു.


പോലീസുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഇക്കാര്യം കോടതിയില്‍ പറയുമെന്ന് ബിജു രാധാകൃഷ്ണന്‍ തിരിച്ചടിച്ചു. രണ്ടു കൈയിലും കൈയാമം വയ്ക്കുമെന്നും പോലീസ് പറഞ്ഞു. കോടതി നടപടികള്‍ കഴിഞ്ഞ് പോകുമ്പോള്‍ ബസ് സ്റാന്‍ഡില്‍ വച്ചും വാക്കുതര്‍ക്കം തുടര്‍ന്നു. ബിജു രാധാകൃഷ്ണനും സരിതയ്ക്കുമെതിരെ എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിന്റെ വിചാരണയ്ക്കാണ് ബിജു രാധാകൃഷ്ണനെ കൊയിലാണ്ടി കോടതിയിലെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.