പിരിച്ചുവിട്ട പാപ്പാന്‍ ആനയുമായി കടന്നു; ഉടമ മണിക്കൂറുകളോളം വലഞ്ഞു
Wednesday, May 27, 2015 12:19 AM IST
എരുമേലി: ആനയെ തടി പിടിപ്പിച്ചു കിട്ടുന്ന പണത്തില്‍ വെട്ടിപ്പു നടക്കുന്നുണ്െടന്നു കണ്െടത്തിയതിനെത്തുടര്‍ന്നു ജോലിയില്‍ നിന്നു പിരിച്ചുവിട്ട പാപ്പാന്‍ ആനയുമായി കടന്നു. കഴിഞ്ഞ ദിവസം എരുമേലിയിലാണു സംഭവം. ജോലി പോയതിനെത്തുടര്‍ന്നു ആനയെ വനത്തിനു സമീപമുള്ള രഹസ്യകേന്ദ്രത്തില്‍ തളച്ചിട്ട് പാപ്പാന്‍ സ്ഥലം വിടുകയായിരുന്നു. ഒരു പകലും രാത്രിയും നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഉടമ ആനയെ കണ്െടത്തിത്.

ആനയെ അന്വേഷിച്ച് രാത്രിയില്‍ വനത്തിനടുത്തുള്ള വിജനമായ റബര്‍ തോട്ടത്തിലെത്തിയ ഉടമ ആനയുടെ പേരുചൊല്ലി ഉറക്കെ വിളിച്ചു. വിളി കേട്ട ആന മറുപടിയായി ശബ്ദം പുറപ്പെടുവിച്ചതോടെയാണ് ആനയെ തിരിച്ചറിഞ്ഞത്. ഉടമയുമായി ആനയ്ക്ക് നല്ല സൌഹൃദമാണുള്ളത്.


എരുമേലി തേക്കുംതോട്ടം സലീമിന്റെ ആനയെയാണു മണിപ്പുഴ-വെച്ചൂച്ചിറ റോഡിലെ വനത്തിനുസമീപം വിജനമായ റബര്‍ തോട്ടത്തിനുള്ളില്‍ തളച്ചിട്ട് പാപ്പാന്‍ സ്ഥലം വിട്ടത്. ഒരു ദിവസം മുമ്പ് ആനയുമായി ഈ വഴി ഒരാള്‍ പോകുന്നതു കണ്ടുവെന്നു നാട്ടുകാര്‍ പറഞ്ഞാണ് ഉടമ വിവരം അറിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.