എക്സൈസ് പരിശോധനയ്ക്കിടെ അഞ്ചുകിലോ സ്വര്‍ണം പിടികൂടി
എക്സൈസ് പരിശോധനയ്ക്കിടെ അഞ്ചുകിലോ സ്വര്‍ണം പിടികൂടി
Wednesday, May 27, 2015 12:16 AM IST
വടകര: മാഹിയില്‍ നിന്നുള്ള മദ്യക്കടത്ത് തടയാന്‍ നടത്തിയ പരിശോധനയ്ക്കിടെ എക്സൈസിന്റെ പിടിയിലായത് ഒന്നര കോടി രൂപയുടെ സ്വര്‍ണം. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഒരു കോടി 60 ലക്ഷം രൂപ വിലവരുന്ന 5.8 കിലോ സ്വര്‍ണം പിടികൂടിയത്. കൊറിയര്‍ സര്‍വീസ് കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് സ്വര്‍ണക്കട്ടികള്‍ അടങ്ങിയ പൊതികള്‍ കണ്െടടുത്തത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം.

മതിയായ രേഖകളില്ലാത്തതിനാല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.ശരത്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവ കസ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു സ്വര്‍ണമെന്നാണ് സൂചന.


നാല് പൊതികളിലായുള്ള സ്വര്‍ണക്കട്ടികളില്‍ പ്രമുഖ സ്വര്‍ണാഭരണശാലയുടെ പേരു രേഖപ്പെടുത്തിയിട്ടുണ്െടങ്കിലും ഇത് കൊണ്ടുപോകുന്നതിനു രേഖ ഉണ്ടായിരുന്നില്ല. തുടര്‍ നടപടിയുടെ ഭാഗമായി സ്വര്‍ണം വില്‍പ്പന നികുതി വകുപ്പിനു കൈമാറുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.