ദേശീയ ഗെയിംസ്: വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണം
Monday, May 25, 2015 12:32 AM IST
കൊച്ചി: വിവരാവകാശ നിയമത്തിലെ സ്വമേധയാ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് നടപ്പില്‍ വരുത്തണമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ദേശീയ ഗെയിംസ് നടത്തിപ്പില്‍ സുതാര്യതയില്ലെന്നും വിവരാവകാശ നിയമത്തിലെ നാല്(ഒന്ന്)(ബി) വകുപ്പു പ്രകാരമുള്ള 17 കാര്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡി.ബി. ബിനു സമര്‍പ്പിച്ച ഹര്‍ജിയിലാണു സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ധനന്റെ ഉത്തരവ്.


പൊതുതാത്പര്യമുള്ള വിഷയമായതിനാല്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുള്ളതുപോലെ ഇതിന്റെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണു ഗെയിംസിന്റെ സ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ കെ.നാസറുദീനു കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.