കേന്ദ്രാവിഷ്കൃത ഫണ്ട് അനുവദിക്കുന്നതില്‍ നിയന്ത്രണമില്ല
Sunday, May 24, 2015 11:51 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധ തികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഫണ്ട് അനുവദിക്കുന്നതില്‍ യാതൊ രു നിയന്ത്രണവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ അറിയിച്ചു.

മേയ് 12 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പുമായി ബ ന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ചചെയ്യുകയും പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിനു നിര്‍ദേശം നല്‍കുകയും ചെയ്തിരു ന്നു. നിലവില്‍ ഓരോ പദ്ധതിക്കും കേന്ദ്രവിഹിതം ലഭിക്കുന്ന മുറയ്ക്കാ ണ് ധനകാര്യ വകുപ്പ് ഈ പദ്ധതി കള്‍ക്ക് ഫണ്ട് അനുവദിക്കുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി കേ ന്ദ്രവിഹിതം ലഭിക്കുന്നതിനു കാത്തിരിക്കാതെ പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനാ ണു ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.


കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനാണിത്. പദ്ധതികളുടെ കേന്ദ്രവിഹിതം അനുവദിക്കുന്നതും നടത്തിപ്പും സംബന്ധിച്ച് കേന്ദ്ര സ ര്‍ക്കാര്‍/നീതി ആയോഗ് എന്നിവിടങ്ങളില്‍ നിന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിക്കാത്ത സാഹചര്യമാ ണ് ഇപ്പോഴുള്ളത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനു ജൂലൈ വരെ ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന് സംസ്ഥാന ആസൂത്ര ണ ബോര്‍ഡ് നിര്‍ദേശം നല്‍കിയെ ന്ന് ചില മാധ്യമങ്ങള്‍ തെറ്റായി റി പ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാന ത്തിലാണ് ഈ വിശദീകരണമെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.