മഅദനി ബംഗളൂരുവിലേക്കു മടങ്ങി
മഅദനി ബംഗളൂരുവിലേക്കു മടങ്ങി
Saturday, May 23, 2015 12:36 AM IST
ശാസ്താംകോട്ട: ഭരണകൂടം തന്നെ പീഡിപ്പിച്ചു ജയിലില്‍ അടയ്ക്കുകയായിരുന്നുവെന്നും ഭരണകൂട ഭീകരതയുടെ ഇരയാണു താനെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി. ബംഗളൂരുവിലേക്കു മടങ്ങുന്നതിനുമുമ്പ് അന്‍വാര്‍ശേരിയില്‍ നടന്ന ജുമാ നമസ്കാരത്തിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.

മരണശേഷം അന്‍വാര്‍ശേരിയുടെ മണ്ണില്‍ കബറടക്കണമെന്നാണ് ആഗ്രഹം. ഇനി ഇവിടേക്കു വരുമ്പോള്‍ നിരപരാധിത്വം തെളിയിച്ചായിരിക്കും വരുന്നത്. ജയിലില്‍ കിടക്കുന്നതിനു പേടിയില്ല. എന്നാല്‍, നിരപരാധിയായ താന്‍ ജയിലില്‍കിടക്കുന്നതാണ് വേദനയുളവാക്കുന്നതെന്നും മഅദനി പറഞ്ഞു. അസുഖബാധിതയായ അമ്മ അസുമാബീവിയെ കാണാന്‍ സുപ്രീകോടതി അനുവദിച്ച അഞ്ചുദിവസത്തെ ജാമ്യകാലാവധി തീര്‍ന്നതോടെ ഇന്നലെ ഉച്ചകഴിഞ്ഞു 3.30ന് മഅദനി തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയി. 2010 ഓഗസ്റ് 17നാണ് കര്‍ണാടക പോലീസ് ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മഅദനിയെ അറസ്റ് ചെയ്തത്.


ഇന്നലെ രാവിലെ മുതല്‍ അന്‍വാര്‍ശേരിയും പരിസരപ്രദേശങ്ങളും പിഡിപി പ്രവര്‍ത്തകരെക്കൊണ്ടു നിറഞ്ഞിരുന്നു. നൂറുകണക്കിനു വാഹനങ്ങളില്‍ പിഡിപി പ്രവര്‍ത്തകരും മഅദനിയെ അനുഗമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.