ചിത്ര പ്രദര്‍ശനത്തിന് അപേക്ഷ ക്ഷണിച്ചു
Friday, May 22, 2015 12:22 AM IST
കൊച്ചി: ചിത്രകലാ രംഗത്തു സജീവ മായി പ്രവര്‍ത്തിക്കുന്ന കലാകാര ന്മാരെ പ്രോത്സാഹിപ്പിക്കാന്‍ കേരള ലളിതകലാ അക്കാഡമി സംഘടിപ്പി ക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനുമുളള അപേ ക്ഷ ക്ഷണിച്ചു. 2015-16 വര്‍ഷം അ ക്കാഡമി ഗാലറികളില്‍ ഏകാംഗ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ 20,000 രൂപ വീതവും ഗ്രൂപ്പ് പ്രദര്‍ശനത്തിന് 40,000 രൂപ വീതവും ഗ്രാന്‍ഡായി അക്കാഡമി നല്‍കും.

ഗ്രൂപ്പ് പ്രദര്‍ശനത്തില്‍ കുറഞ്ഞ തു മൂന്നും പരമാവധി അഞ്ചും പേ ര് ഉണ്ടായിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനക ളുടെ പത്ത് 8-6 ഇഞ്ച് വലിപ്പത്തിലുളള കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം നിശ്ചിത ഫോമില്‍ അപേക്ഷിക്ക ണം. തെരഞ്ഞെടുക്കപ്പെടുന്ന കലാകാരികാരന്മാര്‍ 2016 ഫെബ്രുവരി 28ന് മുമ്പായി അക്കാഡമിയുടെ ഏതെങ്കി ലും ഗാലറികളില്‍ പ്രദര്‍ശനം നടത്ത ണം. കേരളീയര്‍ക്കും കേരളത്തില്‍ സ്ഥിരം താമസിക്കുന്നവര്‍ക്കും മാത്രമേ സഹായം ലഭിക്കൂ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഗ്രാന്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.


അപേക്ഷാഫോം അക്കാഡമിയു ടെ വെബ് സൈറ്റിലും (ംംം. ഹമഹശവേ സമഹമ.ീൃഴ) അക്കാഡമിയുടെ ഗാലറികളിലും 25 മുതല്‍ ലഭിക്കും. തപാലി ല്‍ ആവശ്യമുളളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാഡമി, തൃശൂര്‍-20 വിലാസത്തില്‍ സ്റാമ്പ് പതിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷാഫോമും മറ്റു വിവരങ്ങളും ജൂണ്‍ 10ന് മുമ്പായി ലളിതകലാ അക്കാഡമി മുഖ്യകാര്യാലയത്തില്‍ ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.