വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 80.54 ശതമാനം വിജയം
Friday, May 22, 2015 12:21 AM IST
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 80.54 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠന ത്തിനു യോഗ്യത നേടി. പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ വിജയിക്കുന്നവര്‍ക്കാണു വൊക്കഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഉപരി പഠനയോഗ്യത.

മൂന്നു വിഭാഗങ്ങളിലായി 22,312 വിദ്യാര്‍ഥികളാണു പ രീക്ഷയെഴുതിയത്. ഇതില്‍ 11,217 പെണ്‍കുട്ടികളും 11,095 ആണ്‍കുട്ടികളുമാണ് ഉള്‍പ്പെട്ടിരുന്നത്. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വിജയിച്ചതു കോഴിക്കോട് ജില്ലയിലാണ്(89.02) കുറവ് പത്തനംതിട്ടയിലും(66.67). 32 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. ആകെയുള്ള 389 ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 15 സര്‍ക്കാര്‍ സ്കൂളുകളും 10 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയത്തിന് അര്‍ഹരായി.

പാര്‍ട്ട് ഒന്നും രണ്ടും വിജയിച്ച് 25,384 പേര്‍ (91.63 ശതമാനം) ട്രേഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹത നേടി. ഇവര്‍ക്ക് തൊഴില്‍ നേടുന്നതിനും അപ്രന്റീസ്ഷിപ്പിനും അര്‍ഹതയുണ്ടാവും. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയത് വയനാട് ജില്ലയാണ് (97.27). പത്തനംതിട്ടയാണ് ഈ വിഭാഗത്തിലെ വിജയശതമാനത്തില്‍ പിന്നില്‍- 79.80. 57 സര്‍ക്കാര്‍ സ്കൂളുകളും 18 എയ്ഡഡ് സ്കൂളുകളും പാര്‍ട്ട് ഒന്നിലും രണ്ടിലും 100 ശതമാനം വിജയം നേടി.

അട്ടപ്പാടി ഗവ. ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 19.57 ശതമാനം വിജയം നേടി. ഇവിടെ പാര്‍ട്ട് ഒന്നിനും രണ്ടിനുമായി 69.57 ശതമാനം പേര്‍ വിജയിച്ചു. ജനറല്‍ വിഭാഗത്തില്‍ 83.37 ശതമാനം പേരും ഒ.ബി.സി വിഭാഗത്തില്‍ 81.84 ശതമാനം പേരും ഒ.ഇ.സി വിഭാഗത്തില്‍ 72.01 ശതമാനം പേരും പട്ടികജാതി വിഭാഗത്തില്‍ 68.45 ശതമാനം പേരും പട്ടികവര്‍ഗവിഭാഗത്തില്‍ 63.08 ശതമാനം പേരും ഉപരിപഠനത്തിനു യോഗ്യതനേടി.


നാലു ബധിരമൂക സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം തയാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലാണു പരീക്ഷകള്‍ നടത്തിയത്. ഇതില്‍ ജഗതി ഗവ.വി.എച്ച്.എസ്.എസ് ഫോര്‍ ഡെഫില്‍ 85.71 ശതമാനവും ഒറ്റപ്പാലം ഗവ.വിഎച്ച്എസ്എസ് ഫോര്‍ ഡെഫില്‍ 93.33 ശതമാനവും തിരുവല്ല സിഎസ്ഐ വിഎച്ച്എസ്എസ് ഫോര്‍ ഡെഫില്‍ 90.91 ശതമാനവും കുന്നംകുളം ഗവ.ഡെഫ് വിഎച്ച്എസ്എസില്‍ 85.71 ശതമാനവുമാണ് വിജയം.

ഹയര്‍ സെക്കന്‍ഡറി ജില്ല തിരിച്ചുള്ള വിജയശതമാനം

(ജില്ല, ആകെ സ്കൂള്‍, പരീക്ഷയ് ക്കിരുന്ന വിദ്യാര്‍ഥികള്‍, ഉപരിപ ഠന യോഗ്യത, വിജയശതമാനം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയവര്‍ എന്ന ക്രമത്തില്‍).

തിരുവനന്തപുരം-161-32149-26660 -82.93-1248
കൊല്ലം-123-27224-22925 84.2-11187
പത്തനംതിട്ട-79-13296-10127-76.17 -322
ആലപ്പുഴ-103-22498-17869-79.42- 641
കോട്ടയം-123-21067-17788-84.44- 824
ഇടുക്കി-70-10272-8684-84.54-432
എറണാകുളം-173- 29535- 25664- 86.89-1188
തൃശൂര്‍-176-31143-26637-85.53-943
പാലക്കാട്-137-26522- 21039- 79.33-648
കോഴിക്കോട്- 159-32707-28472 -87.05-1071
മലപ്പുറം-224-47147-40335- 85.55- 991
വയനാട്-49-7674-6587-85.84-236
കണ്ണൂര്‍- 148-27562-23822-86.43- 729
കാസര്‍ഗോഡ്-94-12619-10202- 80.85-334
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.