2,45,795 സീറ്റുകളില്‍ പ്രവേശനം ഏകജാലകംവഴി
Thursday, May 7, 2015 12:35 AM IST
ബിജു കുര്യന്‍

പത്തനംതിട്ട: പ്ളസ് വണ്‍ ക്ളാസുകളിലേക്കു സംസ്ഥാനത്ത് 3,61,130 സീറ്റുകള്‍. ഇതില്‍ 2,45,795 സീറ്റുകളിലേക്കാണ് ഏകജാലകത്തിലൂടെ പ്രവേശനം. അവശേഷിക്കുന്ന സീറ്റുകള്‍ എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റ്, കമ്യൂണിറ്റി വിഭാഗങ്ങള്‍ക്കുള്ളതാണ്. 12 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. ഏകജാലക പ്രവേശന പട്ടികയിലുള്ള സ്കൂളുകളിലേക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കണം. 25 വരെ അപേക്ഷ നല്‍കാം.

സയന്‍സ് 1,20,280, ഹ്യുമാനിറ്റീസ് 52,810, കൊമേഴ്സ് 72,705 സീറ്റുകളുമാണ് ഏകജാലക പ്രവേശനത്തിനായുള്ളത്. ഇതു കൂടാതെ മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് മേഖലയിലും പ്രവേശനത്തിന് സീറ്റുകളുണ്ടാകും. സംസ്ഥാനത്ത് ഇത്തവണ 4,61,542 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സിക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ 821 സ്കൂളുകളിലായി 1279 ബാച്ചുകളിലായി 63,950 സീറ്റുകള്‍ സയന്‍സിനും 866 ബാച്ചുകളിലായി 33,950 സീറ്റുകള്‍ ഹ്യുമാനിറ്റീസിനും 679 ബാച്ചുകളിലായി 43,300 സീറ്റുകള്‍ കൊമേഴ്സിനുമുണ്ടാകും. എയ്ഡഡ് മേഖലയില്‍ 839 സ്കൂളുകളിലായി 1771 ബാച്ചുകളിലായി 88,550 സീറ്റുകള്‍ സയന്‍സിനും 923 ബാച്ചുകളിലായി 29,600 സീറ്റുകള്‍ ഹ്യുമാനിറ്റീസിനും 592 ബാച്ചുകളിലായി 46,150 സീറ്റുകള്‍ കൊമേഴ്സിനുമുണ്ടാകും. റസിഡന്‍ഷ്യല്‍, സ്പെഷല്‍, ടെക്നിക്കല്‍, അണ്‍എയ്ഡഡ് മേഖലകളിലായി 45 സ്കൂളുകളിലായി 673 ബാച്ചുകളിലായി സയന്‍സിന് 33,532 സീറ്റുകളും 318 ബാച്ചുകളിലായി ഹ്യുമാനിറ്റീസിന് 6,338 സീറ്റുകളും കൊമേഴ്സിന് 129 ബാച്ചുകളിലായി 15,760 സീറ്റുകളും ഉണ്ടാകും.


സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുള്ളത് മലപ്പുറം ജില്ലയിലാണ് 246 സ്കൂളുകളാണ് മലപ്പുറം ജില്ലയിലുള്ളത്. 210 ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എറണാകുളത്തും 203 സകൂളുകള്‍ തൃശൂരിലുമുണ്ട്. സ്കൂളുകള്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് 61 വിദ്യാലയങ്ങളാണ് വയനാട്ടിലുള്ളത്. മലപ്പുറത്ത് 86 സ്കൂളുകള്‍ ഗവണ്‍മെന്റ് മേഖലയിലും 87 സ്കൂളുകള്‍ എയ്ഡഡ് മേഖലയിലും 69 വിദ്യാലയങ്ങള്‍ അണ്‍എയ്ഡഡ് മേഖലയിലുമാണ്. സ്പെഷല്‍ സ്കൂള്‍ വിഭാഗത്തില്‍ ഒരു സ്കൂളിലും ടെക്നിക്കല്‍ വിഭാഗത്തില്‍ മൂന്ന് സ്കൂളുകളും മലപ്പുറം ജില്ലയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.