രൂപേഷും ഷൈനയും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മകള്‍ ആമി
രൂപേഷും ഷൈനയും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മകള്‍ ആമി
Wednesday, May 6, 2015 11:41 PM IST
വലപ്പാട്:സാധാരണ മക്കള്‍ക്കുണ്ടാകുന്ന വിഷമം ഞങ്ങള്‍ക്കുണ്ട്, അതേസമയം അഭിമാനവുമു ണ്ട്. അറസ്റിലായ മാവോയിസ്റ് ദമ്പതികളായ രൂപേഷിന്റെയും ഷൈനയുടേയും മകള്‍ ആമി പറഞ്ഞു. വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തു ള്ള ഷൈനയുടെ ഉമ്മ നബീസ യുടെ വീട്ടില്‍ മക്കളായ ആമി, സവേര, നബീസ, രൂപേഷിന്റെ മൂത്ത ജേഷ്ഠന്‍ രാജേഷ് എന്നിവരുണ്ടായിരുന്നു.

എല്‍എല്‍ബി എന്‍ട്രന്‍സ് പരീക്ഷയ്ക്കൊരുങ്ങുന്ന മകള്‍ ആമി പറഞ്ഞതിങ്ങനെ: അച്ഛനെയും അമ്മയെ യും ജീവനോടെ കിട്ടിയതി ല്‍ അദ്ഭുതം. സാധാരണ ഇത്തരമാളുകളെ കിട്ടിയാല്‍ പോലീസ് കൊന്നുകളയാറുണ്െടന്നാണു കേള്‍വി. അറസ്റുചെയ്ത വിവരമറിഞ്ഞതു ടിവി ചാനലുകളിലൂടെയായിരുന്നു. ഇതുവരെ അറസ്റ് വിവരം ഞങ്ങളെ പോലീസ് അറിയിച്ചിട്ടില്ല.അച്ഛനും അമ്മയും നാടുവിട്ടുപോയശേഷം അവരുമായി ബന്ധമില്ലെന്ന് ആമിയും സവേരയും പറഞ്ഞു. ഉമ്മൂമ്മയുടെ തണലിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഹെല്‍ത്ത് സര്‍വീസിലെ റിട്ടയേഡ് നഴ്സായ ഉമ്മൂമ്മയ്ക്കു കിട്ടുന്ന പെന്‍ഷനാണു വരുമാനം. മാതാപിതാക്കളെക്കുറിച്ചു പത്രങ്ങളിലും മറ്റും വരുന്ന ലേഖനങ്ങള്‍ വായിക്കാറുണ്െടന്ന് ആമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.