സമ്മര്‍ ക്യാമ്പും നേതൃത്വശില്പശാലയും
Monday, May 4, 2015 12:31 AM IST
കോട്ടയം: പ്രൈവറ്റ് സ്കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന നേതാക്കളുടെ വേനല്‍ക്കാല പഠനക്യാമ്പും നേതൃത്വപരിശീലനവും ഇന്നും നാളെയും പാലക്കാട് ശിഷക് സദനില്‍ നടത്താന്‍ കോട്ടയത്തു ചേര്‍ന്ന പിജിടിഎ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സമ്മര്‍ ക്യാമ്പും നേതൃത്വശില്പശാലയും പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സംരക്ഷണം, ടേം പരീക്ഷയും നിരന്തര മൂല്യനിര്‍ണയവും, മതേതര വിദ്യാഭ്യാസത്തിന്റെ പ്രസക്തി, സാംസ്കാരിക രൂപീകരണത്തില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നീ വിഷയങ്ങളില്‍ ഡോ. ജോബിന്‍ ചാമക്കാല, സിബി ആന്റണി തെക്കേടത്ത്, ജയിംസ് മാത്യു, കോന്നിയൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ക്ളാസെടുക്കും.


സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍, ഷഫീര്‍ കെ., കെ.ജി. തോമസ്, സല്‍മോന്‍ സി. കുര്യന്‍, ഷാജി ജോസഫ്, ഏബ്രഹാം ബഞ്ചമിന്‍, രശ്മി എം. കുമാരമംഗലം എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.