യുഡിഎഫ് കൂട്ടായി ശ്രമിച്ചാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഹസന്‍
യുഡിഎഫ് കൂട്ടായി ശ്രമിച്ചാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഹസന്‍
Monday, May 4, 2015 12:24 AM IST
തിരുവനന്തപുരം: യുഡിഎഫ് കൂട്ടായി പരിശ്രമിച്ചാല്‍ സംസ്ഥാനത്തു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. യുഡിഎഫ് മേഖലാ ജാഥയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഘടകകക്ഷി നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്നണിക്കുള്ളില്‍ പ്രശ്നങ്ങളുണ്െടന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ചില കക്ഷികള്‍ മുന്നണി വിടുമെന്നും അതിലൂടെ സര്‍ക്കാര്‍ താഴെവീഴുമെന്നും എല്‍ഡിഎഫ് പ്രചാരണം നടത്തുന്നു.

ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണു യുഡിഎഫ്. അതുകൊണ്ടു തന്നെ എല്ലാക്കാര്യങ്ങളിലും ആരോഗ്യപരമായ ചര്‍ച്ച നടത്താറുണ്ട്. ഘടകകക്ഷികളോടു കോണ്‍ഗ്രസ് ഒരിക്കലും വല്യേട്ടന്‍ മനോഭാവം കാണിക്കാറില്ല. എല്‍ഡിഎഫിന്റെ ഇത്തരം മനോഭാവത്തിന്റെ പരിണിതഫലമായിരുന്നു മുന്നണിയില്‍ ഭാഗമായിരുന്നവര്‍ യുഡിഎഫിലെത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.


ബാര്‍ ഉടമ ബിജു രമേശ് സിപിഎമ്മിന്റെ ചട്ടുകമാണ്. ബിജു ഉന്നയിക്കുന്ന ആരോപണപരമ്പരയ്ക്കു പിന്നില്‍ വ്യക്തമായ ഗുഢാലോചന നടക്കുന്നുണ്ട്. ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്െടങ്കില്‍ ഇതിനകം തെളിവുകള്‍ പുറത്തുവരേണ്ടതല്ലേ? യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിച്ചതിന്റെ പ്രതികാരമാണ് ഈ ആരോപണങ്ങള്‍. നേരത്തെ വിജിലന്‍സിന് അഞ്ചു പ്രാവശ്യം മൊഴി കൊടുത്തപ്പോള്‍ ഒന്നും പറയാതിരുന്ന ബിജുവാണ് ഇപ്പോള്‍ മന്ത്രി കെ. ബാബുവിനെതിരേ ആരോപണം ഉന്നയിക്കുന്നത്. അതുകൊണ്ട് ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രശ്നമാക്കി വളര്‍ത്തി തദ്ദേശ തെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടു പോകാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമത്തെ കേരള ജനത തിരിച്ചറിയുമെന്നും ഹസന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.