കുന്നോത്ത് ഹൈസ്കൂളിലെ 18 പേരുടെ ഫലമില്ല
Tuesday, April 28, 2015 1:06 AM IST
ഇരിട്ടി: എസ്എസ്എല്‍സി പരീക്ഷാഫലം പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ കുന്നോത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ 18 കുട്ടികളുടെ പരീക്ഷാഫലം അപ്രത്യക്ഷമായി. രജിസ്റര്‍ നമ്പര്‍ 53100 മുതല്‍ 53117 വരെയുള്ളവരുടെ ഫലമാണ് ഇല്ലാത്തത്. ആദ്യഘട്ട ഫലം പ്രഖ്യാപിച്ചപ്പോള്‍ ഈ 18 പേര്‍ക്കും ഫിസിക്സിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നാലുകുട്ടികള്‍ ഫിസിക്സ് ഒഴികെയുള്ള മുഴുവന്‍ വിഷയങ്ങളിലും എപ്ളസും നേടിയിരുന്നു. മറ്റുള്ളവര്‍ക്കും മികച്ച വിജയമുണ്ടായിരുന്നു.


ആദ്യ ഫലപ്രഖ്യാപനത്തില്‍ ഫിസിക്സിന്റെ ഗ്രേഡ് കാണാത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ വിദ്യാഭ്യാസവകുപ്പിനു പരാതി നല്‍കിയിരുന്നു. ഈ ഫലംകൂടി ചേര്‍ത്തു പൂര്‍ണഫലം വരുമെന്നു കരുതിയിരുന്നപ്പോഴാണു മുഴുവന്‍ ഫലവും അപ്രത്യക്ഷമായത്. ഇനിയെന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണു വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.