ഐഐഎംകേസ്: പ്രതികളെ സിബിഐ കസ്റഡിയില്‍ വിട്ടു
Tuesday, April 28, 2015 12:55 AM IST
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) പൊതുപ്രവേശ പരീക്ഷയുടെ മാര്‍ക്ക് ലിസ്റില്‍ കൃത്രിമം കാട്ടി 80 അപേക്ഷകരെ തിരുകിക്കയറ്റിയ കേസില്‍ അറസ്റിലായ രണ്ടു പ്രതികളെ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് മജിസ്ട്രേറ്റ് കെ.എസ്. അംബിക എട്ടു ദിവസത്തേക്കു സിബിഐയുടെ കസ്റഡിയില്‍ വിട്ടു.

മൂന്നും നാലും പ്രതികളായ ലഖ്നൌ സ്വദേശികളായ മുഹമ്മദ് അസ്ലം, സൈഗ അബ്ബാസ് എന്നിവരെയാണു സിബിഐ കസ്റഡിയില്‍ ചോദ്യംചെയ്യുക. മുന്‍ വര്‍ഷങ്ങളിലും സമാ ന തട്ടിപ്പുകള്‍ നടന്നിട്ടുള്ള തായി സുചനയുണ്ട്. അതും അന്വേഷി ക്കുമെന്നും കേസില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്െടന്നു സംശയിക്കുന്നതായി സിബിഐ ബോധിപ്പിച്ചു. ഇന്ത്യയിലെ 13 ഐഐഎമ്മുകളിലേക്കും രാജ്യത്തെ മറ്റ് 150 ബിസിനസ് മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കും പ്രവേശനത്തിന് 2012ല്‍ കോഴിക്കോട് ഐഐഎമ്മിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ലക്നോയിലെ വെബ് വീവേഴ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഓരോ വിദ്യാര്‍ഥിയില്‍ നിന്നും 15 ലക്ഷം രൂപ വരെ വാങ്ങി മാര്‍ക്കില്‍ തിരിമറി നടത്തിയെന്നാണു സിബിഐയുടെ കണ്െടത്തല്‍. 2011-12 കാലത്ത് കേസിലെ രണ്ടാം പ്രതി ആഫാഖ് ഷെയ്ക്ക് കോല്‍ക്കത്ത ഐഐഎമ്മില്‍ ജോലി ചെയ്യുമ്പോഴും എട്ടു പേരുടെ മാര്‍ക്ക് തിരുത്തിയതായി കണ്െടത്തിയിട്ടുണ്ട്. അന്ന് എട്ടുലക്ഷം രൂപക്കാണു തിരിമറി നടത്തിയത്. മാര്‍ക്ക് തിരുത്താനായി വെബ്സൈറ്റിന്റെ പാസ്വേഡ് മുഹമ്മദ് അസ്ലമിനു നല്‍കുകയും അസ്ലം വെബ്സൈറ്റില്‍ കയറി മാര്‍ക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


2012ല്‍ ആഫാഖ് കോഴിക്കോട്ടെത്തിയപ്പോള്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ച് 80 പേരുടെ മാര്‍ക്കാണ് ഇത്തരത്തില്‍ തിരുത്തിയത്. അസ്ലം ഓരോ വിദ്യാര്‍ഥിക്കും 98 മുതല്‍ 99 ശതമാനം വരെ മാര്‍ക്ക് കൂട്ടിയിട്ടു. ഇത്തരത്തില്‍ ഉയ ര്‍ന്ന മാര്‍ക്കു നേടിയ അപേക്ഷകരില്‍നിന്നു പണം പിരിച്ചെടുത്തിരുന്നത് അബ്ബാസാണെന്നു സിബിഐ കണ്െടത്തി. കേസില്‍ ഇവരുടെ പങ്കിനു നിരവധി തെളിവുകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ പിരിച്ചെടുത്ത പണം ആരെല്ലാമാണു വീതിച്ചെടുത്തത്, കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്േടാ എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണു പ്രതികളെ സിബിഐ കസ്റഡിയില്‍ വാങ്ങിയത്.

2012 ഒക്ടോബര്‍ 11നും നവംബര്‍ ആറിനും നടന്ന പ്രവേശന പരീക്ഷാഫലമാണു പ്രതികള്‍ ആഫാഖ് ഷെയ്ഖിനെ ഉപയോഗിച്ച് അട്ടിമറിച്ചത്. അമേരിക്കയിലെ പ്രോമെട്രിക് കമ്പനിയെയാണു പ്രവേശപരീക്ഷ നടത്തുന്നതിന് ഐഐഎം നിയോഗിച്ചത്. ഓണ്‍ലൈന്‍ റാങ്ക് പട്ടികയുണ്ടാക്കാന്‍ വെബ് വീവേഴ്സിനെയാണു കമ്പനി ചുമതലപ്പെടുത്തിയിരുന്നത്.

വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനുള്ള ജോലി നിര്‍വഹിച്ചത് ആഫാഖ് ഷെയ്ക്കാണ്. ആഫാഖില്‍നിന്നു പാസ്വേഡ് വാങ്ങിയ അസ്ലാമാണു കൃത്രിമം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് 30 വിദ്യാര്‍ഥികളില്‍നിന്നു സിബിഐക്കു തെളിവു ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.