നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ച് 20ന്
Sunday, April 26, 2015 12:08 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ജനദ്രോഹനയങ്ങള്‍ക്കെതിരേ മേയ് 20നു പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നു നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്.

വിലക്കയറ്റത്തിനെതിരേ നടപടി സ്വീകരിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴിലാളികളുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, കാര്‍ഷിക സഹകരണ ബാങ്കുകളിലെ പലിശനിരക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച്. മാര്‍ച്ച് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.


ജോയി ഏബ്രഹാം എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ഇ.ജെ. ആഗസ്തി, ജോണി പൂമറ്റം, വിക്ടര്‍ ടി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് കുര്യന്‍ മാത്യു, സംസ്ഥാന പ്രസിഡന്റ് ഇ.പി. വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.