മുഖ്യമന്ത്രി മുന്‍ ചീഫ് സെക്രട്ടറി സി. തോമസിനെ സന്ദര്‍ശിച്ചു
മുഖ്യമന്ത്രി മുന്‍ ചീഫ് സെക്രട്ടറി സി. തോമസിനെ  സന്ദര്‍ശിച്ചു
Sunday, April 26, 2015 12:36 AM IST
തിരുവനന്തപുരം: 100 വയസ് പിന്നിട്ട മുന്‍ ചീഫ് സെക്രട്ടറി സി. തോമസിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. കവടിയാറുള്ള വസതിയിലെത്തി മുഖ്യമന്ത്രി ജന്മദിനാശംസകള്‍ അര്‍പ്പിച്ചു. 1939ല്‍ ആരംഭിച്ച ട്രാവന്‍കൂര്‍ സിവില്‍ സര്‍വീസില്‍ നിന്നള്ള ആദ്യ ബാച്ചിലെ ആറുപേരില്‍ ഒരാളായിരുന്നു സി.തോമസ്. സുപ്രധാനമായ നിരവധി തസ്തികകളുടെ ചുമതല വഹിച്ച് ചീഫ് സെക്രട്ടറിയായി 1973ല്‍ വിരമിച്ചു.

ചീഫ് സെക്രട്ടറി ജിജി തോംസണും സി. തോമസിനെ സന്ദര്‍ശിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.