തകഴി പുരസ്കാരം എം.ടിക്ക്
തകഴി പുരസ്കാരം എം.ടിക്ക്
Saturday, April 18, 2015 1:18 AM IST
അമ്പലപ്പുഴ: മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ തകഴി സ്മാരക പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കു നല്‍കുമെന്നു തകഴി ശങ്കരമംഗലത്ത് നടന്ന ജന്മദിന സ മ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. തകഴിയെത്തുടര്‍ന്ന് മലയാള കഥാസാഹിത്യത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയതില്‍ എം.ടി. നിര്‍വഹിച്ച സേവനമാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കുന്നതെന്നും തന്റെ നേരവകാശിയായാണ് അദ്ദേഹത്തെ തകഴി കണ്ടിരുന്നതെന്നും തൊട്ടതെല്ലാം പൊന്നാക്കി യ പ്രതിഭാശാലിയാണ് എം.ടി.യെന്നും ഡോ. പുതുശേരി രാമചന്ദ്രന്‍, ഡോ. എം.ജി. ശശിഭൂഷണ്‍, സാ റാ തോമസ് എന്നിവരടങ്ങി യ അവാര്‍ഡ് നിര്‍ണയ സമിതി വി ലയിരുത്തി. 25,000 രൂപയായിരു ന്ന പുരസ്കാരത്തുക ഈ വര്‍ഷം 50,000 രൂപയായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരസ്ക്കാര ത്തുകയും കീര്‍ത്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.