ബ്ളെസ് എ ഹോം സംഗമം ഇന്ന്
Saturday, April 18, 2015 1:15 AM IST
ഇരിങ്ങാലക്കുട: ബ്ളെസ് എ ഹോം പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന ഗുണഭോക്താക്കളുടെയും ഗുണകാംക്ഷികളുടെയും സംഗമം ഇന്നു കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും.

സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ തോമസ് ചക്യത്ത് അനുഗ്രഹപ്രഭാഷണം നടത്തും. ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജയിംസ് പഴയാറ്റില്‍ എന്നിവര്‍ സന്ദേശം നല്‍കും.

രൂപത വികാരി ജനറാള്‍ മോണ്‍.ജോസ് ഇരിമ്പന്‍, ഇന്നസെന്റ് എംപി, ബി.ഡി. ദേവസി എംഎല്‍എ, പാവനാത്മ പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ രഞ്ജന സിഎച്ച്എഫ്, കാട്ടുങ്ങച്ചിറ മസ്ജിദിലെ മൌലവി പി.എന്‍.എ. കബീര്‍, കൊറ്റനല്ലൂര്‍ ശിവഗിരി ആശ്രമത്തിലെ സ്വാമി ധര്‍മാവൃദന്‍, കത്തീഡ്രല്‍ വികാരി ഫാ. ജോയ് കടമ്പാട്ട്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍, ഗുണകാംക്ഷി ജോണ്‍സണ്‍ പുന്നേലിപ്പറമ്പില്‍, ആനിമേറ്റര്‍ ജോര്‍ജ് പൊഴോലിപ്പറമ്പില്‍, ഗുണഭോക്താവ് മേരി ലോനപ്പന്‍, പ്രസിഡന്റ് മോണ്‍. ജോസ് പാലാട്ടി, വൈസ് പ്രസിഡന്റ് ജിജി മാമ്പിള്ളി, ഡയറക്ടര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.