മതഭീകരതയ്ക്കെതിരേ മനഃസാക്ഷി ഉണരണം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവാ
മതഭീകരതയ്ക്കെതിരേ മനഃസാക്ഷി ഉണരണം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവാ
Thursday, April 2, 2015 2:21 AM IST
തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന മതഭീകരതയ്ക്കെതിരേ ലോക മനഃസാക്ഷി ഉണരണമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ. കെസിബിസിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടന്ന രക്തദാഹത്തിനെതിരേ രക്തദാനം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവാ. മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.

ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന മതഭീകരതയ്ക്കെതിരേ സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. ശശി തരൂര്‍ എംപി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ജാന്‍സി ജയിംസ്, ജേക്കബ് പുന്നൂസ്, ചെറിയാന്‍ ഫിലിപ്പ്, കെപിസിസി സെക്രട്ടറി അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം, കൌണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, ചലച്ചിത്ര നടന്‍ കൊല്ലം തുളസി, മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി ഏബ്രഹാം, വികാരി ജനറാള്‍ മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്കോപ്പാ, കത്തീഡ്രല്‍ വികാരി ജയിംസ് പാറവിള കോര്‍ എപ്പിസ്കോപ്പാ, സെന്റ് മേരീസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത്, സമാധാനരാജ്ഞി ബസിലിക്ക റെക്ടര്‍ റവ. ഡോ. ശാന്തന്‍ ചരുവില്‍, മേജര്‍ അതിരൂപത ചാന്‍സലര്‍ ഫാ. കോശി ചിറക്കരോട്ട്, മദര്‍ ജൈയില്‍സ് ഡിഎം, മദര്‍ കാരുണ്യ എസ്ഐസി എന്നിവര്‍ രക്തത്തുള്ളികള്‍ ചാര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.


ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, എംസിവൈഎം ജില്ലാ ഡയറക്ടര്‍ ഫാ. നെല്‍സണ്‍ വലിയവീട്ടില്‍, മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, എംസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. തോമസ് കൊച്ചുകരിക്കത്തില്‍, ബിനുപോള്‍, കിഷോര്‍ പ്രസന്നന്‍, ജിത്ത്ജോണ്‍ ഫ്രാന്‍സിസ്, അഖില്‍ പി. സാം, അനീഷ് ജോണ്‍, ഐശ്വര്യ ഫിലിപ് എന്നിവര്‍ പ്രസംഗിച്ചു. അറുപത് യൂണിറ്റ് രക്തം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് ശേഖരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.