കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോമിനും നാലു യുവതികള്‍ക്കും ജാമ്യം
കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോമിനും നാലു യുവതികള്‍ക്കും ജാമ്യം
Tuesday, March 31, 2015 12:38 AM IST
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കടവന്ത്രയിലെ ആഡംബര ഫ്ളാറ്റില്‍ ജീന്‍സിന്റെ പോക്കറ്റില്‍ ഏഴു ഗ്രാം കൊക്കെയ്നുമായി പിടിയിലായ ഒന്നാം പ്രതി ഫാഷന്‍ ഡിസൈനര്‍ കോഴിക്കോട് മാങ്കാവ് സ്വദേശിനി രേഷ്മ രംഗസ്വാമി (26), മറ്റു പ്രതികളായ സഹസംവിധായിക കടവന്ത്രയിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ബംഗളൂരു സ്വദേശിനി ബ്ളെസി സില്‍വസ്റര്‍ (22), നടന്‍ തൃശൂര്‍ മുണ്ടൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ഷൈന്‍ ടോം ചാക്കോ (31), കരുനാഗപ്പള്ളി തണ്ടിലത്ത്േ വീട്ടില്‍ ടിന്‍സി ബാബു (25), കാഞ്ഞിരപ്പള്ളി 28-ാം മൈല്‍ കുറ്റിക്കാട്ട് വീട്ടില്‍ സ്നേഹ ബാബു (25) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

പ്രതികള്‍ 60 ദിവസം കസ്റഡിയില്‍ കഴിഞ്ഞതു പരിഗണിച്ചും ലഹരിവസ്തു കുറഞ്ഞ അളവിലാണു കൈവശം ഉണ്ടായിരുന്നത് എന്നതു കണക്കിലെടുത്തുമാണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റീസ് ബി. കമാല്‍ പാഷ ഉത്തരവില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും രണ്ട് ആള്‍ജാമ്യവും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആറു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, കീഴ്ക്കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്, മൊബൈല്‍ ഫോണ്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം, തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

അഞ്ചു പ്രതികള്‍ക്കുമെതിരേ പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരേ വെവ്വേറെ കുറ്റപത്രം രജിസ്റര്‍ ചെയ്തിട്ടുണ്െടന്നും കേസിലെ ഒന്നാം പ്രതിക്കു മയക്കുമരുന്നു ലോബിയുമായി ബന്ധമുണ്െടന്നും ഹര്‍ജി പരിഗണിക്കവേ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ വാദിച്ചു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നല്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.


കഴിഞ്ഞ ജനുവരി 31നു പുലര്‍ച്ചെ 12.15 ഓടെയാണ് കലൂര്‍-കതൃക്കടവ് റോഡിലെ കവലയ്ക്കല്‍ അമ്പലത്തിനു സമീപമുള്ള പാര്‍പ്പിടസമുച്ചയിത്തിലെ 13 എഫ് ഡ്യൂപ്ളെക്സ് അപ്പാര്‍ട്ട്മെന്റില്‍നിന്നു പോലീസ് കൊക്കെയ്ന്‍ പിടികൂടിയത്.

ഫ്ളാറ്റ് കേന്ദ്രീകരിച്ച് സ്മോക്ക് പാര്‍ട്ടി നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഒന്നാം പ്രതിയുടെ ജീന്‍സിന്റെ പോക്കറ്റില്‍ പത്തു പൊതികളിലായി സൂക്ഷിച്ചിരുന്ന ഏഴു ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു.

ലഹരിമരുന്നുകളും മനസിനെ ബാധിക്കുന്ന ഉത്തേജകവസ്തുക്കളുടെ ദുരുപയോഗവും സംബന്ധിച്ച നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റാന്‍സസ് (എന്‍ഡിപിഎസ്) ആക്ടിലെ 21 ബി, 27 എ, 29 തുടങ്ങിയ വകുപ്പുകളാണ് അഞ്ചു പ്രതികള്‍ക്കുമെതിരേ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. രേഷ്മ രംഗസ്വാമിയുടെ ഭര്‍ത്താവിന്റെ പേരിലെടുത്ത മൊബൈല്‍ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു.

ഇടപാടിനായി സമീപിച്ച മറ്റു രണ്ടു പേരെയും സാക്ഷികളാക്കിയിട്ടുണ്ട്. ഗോവയില്‍നിന്ന് കൊക്കെയ്നുമായി എത്തിയതായി പറയുന്ന ആറാം പ്രതി നൈജീരിയക്കാരന്‍ ഒക്കാവോ ചിഗോസി കോളിന്‍സിനെ കൊച്ചിയിലെത്തിച്ച രേഷ്മയുടെ സുഹൃത്തും സാക്ഷിപട്ടികയിലാണുള്ളത്.

ആറു മുതല്‍ എട്ടു വരെ പ്രതികളായ കോളിന്‍സ്, പൃഥ്വിരാജ്, ജസ്ബീര്‍ സിംഗ് എന്നിവര്‍ക്കെതിരായ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. ഇവര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് അത്യന്തം ലഹരിദായകമായ കൊക്കെയ്ന്‍ കൊച്ചിയിലെത്തിച്ചതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.