കൊച്ചിയില്‍ 15 ലക്ഷത്തിന്റെ കള്ളക്കടത്ത് പിടിച്ചു
Monday, March 30, 2015 12:26 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റംസ് വിഭാഗം 15 ലക്ഷം രൂപ വിലവരുന്ന കള്ളക്കടത്ത് സാധനങ്ങള്‍ പിടിച്ചു. 400 ഗ്രാം സ്വര്‍ണവും 11 മൊബൈല്‍ ഫോണും 2,300 സിം കാര്‍ഡുമാണു പിടികൂടിയത്. സിംഗപ്പൂരില്‍നിന്നു കൊളംബോ വഴി ശ്രീലങ്കന്‍ എയര്‍ലൈസന്‍സിന്റെ യുഎന്‍ 165-ാം നമ്പര്‍ ഫ്ളൈറ്റില്‍ വന്ന തമിഴ്നാട് തൃശിനാപ്പിള്ളി സ്വദേശികളായ അബ്ദുള്ള (24), ഹുസൈന്‍ (31) എന്നിവരില്‍നിന്നാണു കള്ളക്കടത്ത് സാധനങ്ങള്‍ പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.