പി.സി. ജോര്‍ജ് തിരുത്തുമെന്നു വിശ്വസിക്കുന്നില്ല: ഉണ്ണിത്താന്‍
പി.സി. ജോര്‍ജ് തിരുത്തുമെന്നു വിശ്വസിക്കുന്നില്ല: ഉണ്ണിത്താന്‍
Saturday, March 28, 2015 12:13 AM IST
കൊച്ചി: പി.സി. ജോര്‍ജ് തിരുത്തും എന്നു വിശ്വസിക്കുന്നില്ലെന്നു കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. അതേസമയം, പി.സി. ജോര്‍ജിന് ഒരു അവസരംകൂടി കൊടുക്കാമെന്നു മുന്നണി നേതൃത്വം തീരുമാനിച്ചാല്‍ അതില്‍ തെറ്റു കാണാനാകില്ല. എന്നാല്‍, ഭീഷണിക്കു വഴങ്ങിയാണിതെന്നു തെറ്റിദ്ധരിക്കരുത്. തെറ്റു തിരുത്താനുള്ള അവസരമായി അതിനെ കാണണം. രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതു പറഞ്ഞുനടക്കുകയല്ല വേണ്ടത്.

ജോര്‍ജ് ഇതിനു മുന്‍പും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഇതു വിശ്വാസ്യതയുടെ പ്രശ്നമാണ്. ജോര്‍ജ് രാജിവയ്ക്കുമെന്ന് ആരും വിശ്വസിക്കില്ല. ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ പറഞ്ഞാല്‍ രാജിവയ്ക്കുമെന്നു പറയുന്ന ജോര്‍ജ് ഇവര്‍ മൂന്നു പേരുംകൂടി പറഞ്ഞാലും രാജിവയ്ക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.


ഘടകകക്ഷികള്‍ക്കു സ്ഥാനമാനങ്ങള്‍ വീതം വച്ചപ്പോള്‍ മാണി ഗ്രൂപ്പിനു ലഭിച്ചതാണു ചീഫ് വിപ്പ് പദവി. അതുകൊണ്ടുതന്നെ ജോര്‍ജിനെ നീക്കണമെന്ന ആവശ്യത്തില്‍ പാര്‍ട്ടി അടിയുറച്ചു നിന്നാല്‍ മുന്നണിക്ക് അത് അനുസരിക്കേണ്ടിവരും. അതു ദൌര്‍ബല്യമല്ല, മുന്നണി രാഷ്ട്രീയത്തിലെ മര്യാദയുടെ ഭാഗമാണ്. ആരുടെയും ഭീഷണിക്കു മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ മുന്നണിനേതൃത്വമോ വഴങ്ങില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.