മത്സ്യത്തൊഴിലാളി ഷോക്കേറ്റു മരിച്ചു
Saturday, March 7, 2015 12:18 AM IST
രാമങ്കരി: മത്സ്യത്തൊഴിലാളിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. വെളിയനാട് പഞ്ചായത്ത് കിടങ്ങറ എസി കോളനിയില്‍ 16-ാംനമ്പര്‍ വീട്ടില്‍ ജയകുമാര്‍(35) ആണ് മരിച്ചത്. കിടങ്ങറ മരുടാകരി പാടശേഖരത്തിലെ മോട്ടോര്‍ തറയ്ക്ക് സമീപം ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ:അമ്പിളി മക്കള്‍: ആദിത്യന്‍, ആരോമല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.