സീറോ മലബാര്‍ എല്‍ആര്‍സി സെമിനാര്‍ ഇന്നു തുടങ്ങും
Tuesday, March 3, 2015 12:17 AM IST
കൊച്ചി: സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ അമ്പതാമതു ഗവേഷണ സെമിനാര്‍ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഇന്നാരംഭിക്കും. 'കുടുംബം: വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും വിളനിലം' എന്ന വിഷയത്തിലുള്ള സെമിനാര്‍ വൈകുന്നേരം അഞ്ചിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒക്ടോബറില്‍ റോമില്‍ നടന്ന അസാധാരണ സിനഡില്‍ കുടുംബത്തെക്കുറിച്ചു നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ മാര്‍ ആലഞ്ചേരി സിനഡില്‍ പ്രബന്ധം അവതരിപ്പിക്കും. ഹൈക്കോടതി ജഡ്ജി ജസ്റീസ് ഏബ്രഹാം മാത്യു കണ്ടത്തില്‍ സമൂഹത്തില്‍ ക്രിസ്തീയ കുടുംബത്തിന്റെ സവിശേഷതയും പ്രസക്തിയും എന്ന വിഷയത്തില്‍ പ്രസംഗിക്കും.


കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍, റവ. ഡോ. ഫ്രാന്‍സിസ് വട്ടുകുളം, റവ. ഡോ. ജോസ് കുറിയേടത്ത്, സിസ്റര്‍ ഡോ. റോസ് ജോസ്, ഫാ. സണ്ണി കുറ്റിക്കോട്ടായില്‍, റവ. ഡോ. ജോസ് ചിറമേല്‍, പ്രഫ. രേഖ മാത്യു, പ്രഫ. മേരി റെജീന, റവ. ഡോ. അഗസ്റിന്‍ കല്ലേലില്‍, ഡോ. ഏബ്രഹാം ജേക്കബ് ചെത്തിപ്പുഴ എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. അഞ്ചിനു രാവിലെ 11.30നു എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന സന്ദേശം നല്‍കുമെന്നു എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.