ഫെഡറല്‍ ബാങ്ക് സ്റാഫ് യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം
Tuesday, March 3, 2015 12:10 AM IST
കോഴിക്കോട്: ഫെഡറല്‍ ബാങ്ക് സ്റാഫ് യൂണിയന്റെ (ബെഫി) പന്ത്രണ്ടാം അഖിലേന്ത്യാസമ്മേളനം ഏഴിനും എട്ടിനും കോഴിക്കോട്ടു നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൌണ്‍ഹാളില്‍ ഏഴിനു രാവിലെ പത്തിന് എം.ബി.രാജേഷ് എംപി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഇഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ച കഴിഞ്ഞു മൂന്നിനു ഡോ.രാജേന്ദ്രന്‍ സാംസ്കാരിക പ്രഭാഷണം നടത്തും. വൈകുന്നേരം ആറിനു പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.


സമ്മേളനത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ നാളെ മുതല്‍ ആരംഭിക്കും. നാലിനു ചലച്ചിത്രപ്രദര്‍ശനം, അഞ്ചിനു ഡോ.കെ.പി.അരവിന്ദന്റെയും എം. പ്രഭാകരന്റെയും പ്രഭാഷണം നടക്കും. ആറുമുതല്‍ പതിനൊന്നുവരെ അക്കാഡമി ആര്‍ട്ട് ഗാലറിയില്‍ മേയ്ദിന പോസ്റ്ററുകളുടെ പ്രദര്‍ശനം നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഫെഡറല്‍ ബാങ്ക് സ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജു ആന്റണി, ജനറല്‍ കണ്‍വീനര്‍ കെ.ജെ.തോമസ്, സി.രാജീവന്‍, പി.എസ്.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.