ആകാശത്തു തീഗോളം
Saturday, February 28, 2015 12:11 AM IST
കോട്ടയം: സംസ്ഥാനത്തു പലയിടത്തും ഇന്നലെ രാത്രി ആകാശത്തു തീ ഗോളം കണ്ടതു പരിഭ്രാന്തി പരത്തി. തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള പ്രദേശങ്ങളില്‍ ഈ പ്രതിഭാസം കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂമി കുലുക്കം പോലുള്ള അനുഭവം പലയിടത്തുമുണ്ടായതായി പറയുന്നു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടായത്.

എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ദുരന്ത നിവാരണ സമിതി ജാഗ്രതാ നിര്‍ദേശം നല്‍കി. ആകാശത്ത് തീഗോളം കാണുന്നവര്‍ അറിയിക്കണമെന്നു പോലീസ് നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.