വിദ്യാര്‍ഥികളുടെ സൌജന്യയാത്രയ്ക്കു കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധം
Sunday, February 1, 2015 11:57 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു പ്ളസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു കെഎസ്ആര്‍ടിസി ബസുകളില്‍ പൂര്‍ണമായും സൌജന്യയാത്ര അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. കെഎസ്ആര്‍ടിസി ടൌണ്‍ ടു ടൌണ്‍ ഒഴികെയുള്ള എല്ലാത്തരം ഓര്‍ഡിനറി ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സൌജന്യമായി യാത്രചെയ്യാം.

നിലവില്‍ കെഎസ്ആര്‍ടിസി വിതരണംചെയ്തിട്ടുള്ള കണ്‍സഷന്‍ കാര്‍ഡ് കൈവശമുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഈ സൌജന്യം ലഭിക്കൂ. പുതിയ അധ്യയന വര്‍ഷം മുതലാണ് ഉത്തരവു പ്രാബല്യത്തില്‍ വരുക.


സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളില്‍നിന്നു കെഎസ്ആര്‍ടിസി പുതുതായി പ്രിന്റ് ചെയ്തു യൂണിറ്റുകളില്‍ നല്‍കിയിട്ടുള്ള സൌജന്യ യാത്രാ കാര്‍ഡ് 10 രൂപ ഈടാക്കി വിതരണംചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.