ആലപ്പുഴയില്‍ വന്‍ തീപിടിത്തം; അഞ്ചു കടകള്‍ കത്തിനശിച്ചു
ആലപ്പുഴയില്‍ വന്‍ തീപിടിത്തം; അഞ്ചു കടകള്‍ കത്തിനശിച്ചു
Friday, January 30, 2015 12:10 AM IST
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ നാലുകടകള്‍ പൂര്‍ണമായും ഒരു കട ഭാഗികമായും കത്തിനശിച്ചു. ഉദ്ദേശം 30ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികവിവരം. ദേശീയപാതയില്‍ കലവൂര്‍ ജംഗ്ഷനു പടിഞ്ഞാറുവശമുള്ള രണ്ടു സ്റേഷനറി കടകള്‍, പൂജാ സ്റോഴ്സ്, ചായക്കട, സൈക്കിള്‍ സ്പെയര്‍ പാര്‍ട്സ് കട എന്നിവയാണ് കത്തിനശിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

കലവൂരില്‍ ഇന്നലെ ബിജെപി നടത്തിയ ഹര്‍ത്താലിനെത്തുടര്‍ന്നു കടകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. സത്യന്‍ തയ്യിലിന്റെ ഉടമസ്ഥതതയിലുള്ള സ്റേഷനറി കടയില്‍ നിന്നാണ് തീ ആദ്യം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട് സമീപമുള്ള ഇസ്മായിലിന്റെ പാപ്പാളി സ്റേഷനറി, അശ്വതിഭവന്‍ കുമാരന്റെ സൈക്കിള്‍ സ്പെയര്‍പാര്‍ട്സ് കട, തയ്യില്‍ വാസുവിന്റെ പൂജാ സ്റോഴ്സ്, തൌഫീഖ് മന്‍സിലില്‍ സുധീറിന്റെ ബിസ്മില്ല ചായക്കട എന്നിവയിലേക്കു തീ പടരുകയായിരുന്നു. നാട്ടുകാര്‍ ഷട്ടറുകള്‍ മറ്റും തകര്‍ത്താണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ചായക്കടയിലുണ്ടായിരുന്ന മൂന്നോളം ഗ്യാസ്സിലിണ്ടറുകള്‍ നാട്ടുകാര്‍ പുറത്തെടുത്തതു മൂലം ദുരന്തത്തിന്റെ ആഘാതം കുറഞ്ഞു. ആലപ്പുഴയില്‍നിന്നും ചേര്‍ത്തലയില്‍നിന്നും ഫയര്‍ഫോഴ്സിന്റെ നാലോളം യൂണിറ്റുകള്‍ എത്തി മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ അണച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.