ഭരണങ്ങാനത്ത് എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ സംഗമം
Thursday, January 29, 2015 12:38 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ 31ന് എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ സംഗമം നടക്കും. പരീക്ഷാക്കാലയളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം വിദ്യാര്‍ഥികള്‍ അല്‍ഫോന്‍സാമ്മയുടെ സന്നിധിയിലെത്താറുണ്ട്. ഈ വര്‍ഷം സമര്‍പ്പിത വര്‍ഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ സംഗമം നടത്തുന്നത്.

31ന് 10.50ന് ലദീഞ്ഞോടെ സംഗമത്തിന് തുടക്കമാകും. 11ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ഥന. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പ്രാര്‍ഥനയും ആരാധനയും തിരുശേഷിപ്പ് ആശീര്‍വാദവും.


ഫെബ്രുവരി 14ന് പ്ളസ് ടു വിദ്യാര്‍ഥികളുടെ സംഗമവും നടക്കും. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് പഴേപറമ്പില്‍, അസി. റെക്ടര്‍ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.