പിജിടിഎ സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും
Sunday, January 25, 2015 1:08 AM IST
കോട്ടയം: കേരളത്തിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ സ്വതന്ത്ര സംഘടനയായ പ്രൈവറ്റ് സ്കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ (പിജിടിഎ) സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും. 28 വരെ പാലക്കാട് ഗവണ്‍മെന്റ് മോയിന്‍സ് സ്കൂള്‍, ശിക്ഷക് സദന്‍ എന്നിവിടങ്ങളിലാണു സമ്മേളനം. ഇന്നു മൂന്നിന് സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ നാലിനു നടക്കുന്ന സാംസ്കാരിക സമ്മേളനം കോന്നിയൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. റോയി ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. നോവലിസ്റ് ജയിംസ് ചൂരനോലി മുഖ്യപ്രഭാഷണം നടത്തും.

നാളെ രാവിലെ ഒമ്പതിന് സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് പതാകയുയര്‍ത്തും. സാല്‍മോന്‍ സി. കുര്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സൌഹൃദ സമ്മേളനം ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 11-ന് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും ഷാജി ജോസഫ് പ്രമേയവും അവതരിപ്പിക്കും. എം.ബി. രാജേഷ് എംപി മുഖ്യപ്രഭാഷണവും മോണ്‍. ജോസഫ് ചിറ്റിലപ്പള്ളി അനുഗ്രഹപ്രഭാഷണവും നടത്തും. ആനിക്കോട് സ്കൂള്‍സ് മാനേജര്‍ പി.എസ്.ശശികുമാറിന് സുവനീര്‍ നല്‍കി നഗരസഭാധ്യക്ഷന്‍ പി.വി.രാജേഷ് പ്രകാശനം നിര്‍വഹിക്കും. കെ. കൃഷ്ണന്‍കുട്ടി, എം.കെ. പ്രേംനാഥ്, നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ എം. സഹീദ, എം.സി.മമ്മദ് കോയ തുടങ്ങിയവര്‍ പ്രസംഗിക്കും. കെ. കമ്മു കാട്ടാതൊടി മുഖ്യപ്രഭാഷണം നടത്തും. 2.30-ന് പി.ജി. സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന യാത്രയയപ്പ് സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനംചെയ്യും. മൂന്നിനു നടക്കുന്ന മുന്‍കാല നേതാക്കളുടെ സംഗമം ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. എം.പി. ജെറോം അധ്യക്ഷത വഹിക്കും. കെ.സി. മാനവര്‍മ രാജ മുഖ്യപ്രഭാഷണം നടത്തും.


27-ന് സംസ്ഥാന ഹര്‍ത്താലായതിനാല്‍ അന്നു നടക്കേണ്ട പരിപാടികള്‍ നാളെ 3.30-നു ശേഷം നടത്തും. നാളെ 3.30-നു നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. റോയി ജോണ്‍ അധ്യക്ഷത വഹിക്കും. ഡോ.ജോബിന്‍ ചാമക്കാലാ വിഷയാവതരണം നടത്തും. വനിതാ സമ്മേളനം പാലക്കാട് മുനിസിപ്പല്‍ വൈസ്ചെയര്‍പേഴ്സണ്‍ എം. സാഹിദ ഉദ്ഘാടനം ചെയ്യും. ഷാനി ബെന്നി മുഖ്യപ്രഭാഷണം നടത്തും. 28-ന് 12-ന് എ.കെ.ജോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം റോഷി അഗസ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ സിബി ആന്റണി തെക്കേടത്ത്, സുധീര്‍ ചന്ദ്രന്‍, കെ.ജി. തോമസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി.രാജേഷ്, വൈസ്ചെയര്‍പേഴ്സണ്‍ എം. സഹീദ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.