നന്ദി പറയാന്‍ ജയചന്ദ്രന്‍ മൊകേരി മുഖ്യമന്ത്രിയെ കണ്ടു
Sunday, December 28, 2014 11:58 PM IST
കോഴിക്കോട്: മാലി ദ്വീപില്‍നിന്നു ജയില്‍ മോചിതനായി തിരിച്ചെത്തിയ ജയചന്ദ്രന്‍ മൊകേരി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു നന്ദി അറിയിച്ചു. ഇന്നലെ കോഴിക്കോട് ഗവ.ഗസ്റ് ഹൌസില്‍ ഭാര്യ ജ്യോതിയ്ക്കും മകള്‍ കാര്‍ത്തികയ്ക്കും ഒപ്പമെത്തിയാണു ജയചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്.കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ഫോണില്‍ വിളിച്ചും ജയചന്ദ്രനും കുടുംബവും നന്ദി അറിയിച്ചു.

ജയചന്ദ്രന്റെ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുതല്‍ കേരളത്തില്‍നിന്നുള്ള എംപിമാരും ബിജെപി നേതാക്കളും സജീവ ഇടപെടലാണു നടത്തിയത്. ജയചന്ദ്രന്റെ ഭാര്യ ജ്യോതി ഡല്‍ഹിയിലെത്തി നിവേദനം നല്‍കിയതിനു ശേഷം വ്യക്തിപരമായി ഏറെ താത്പര്യമെടുത്താണു ജനപ്രതിനിധികളും നേതാക്കളും മോചനത്തിനുള്ള നടപടികളെടുത്തത്.


ഇന്ത്യന്‍ ഹൈക്കമ്മീഷനെയും വിദേശകാര്യമന്ത്രാലയത്തെയും ഇ മെയില്‍ വഴി ജയചന്ദ്രന്‍ മൊകേരി നന്ദി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.