എല്‍ഡിസി പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
Sunday, December 21, 2014 12:20 AM IST
തിരുവനന്തപുരം: ജൂണില്‍ എല്‍ഡിസി തസ്തികയിലുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം കണക്കാക്കി പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിര്‍ദേശിച്ചു. ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന മുഴുവന്‍ ഒഴിവുകളുടെയും ജില്ല തിരിച്ചുള്ള കണക്ക് എല്ലാ വകുപ്പ് മേധാവികളും ശേഖരിച്ച് ജനുവരി 15നു മുമ്പ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറിക്ക് ലഭ്യമാക്കണം. വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.