മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനെ പിന്തുണയ്ക്കില്ല: മാര്‍ ആലഞ്ചേരി
മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനെ പിന്തുണയ്ക്കില്ല: മാര്‍ ആലഞ്ചേരി
Sunday, December 21, 2014 12:07 AM IST
കോട്ടയം: മദ്യ ഉപയോഗം ആരു പ്രോത്സാഹിപ്പിച്ചാലും സഭ പിന്തുണയ്ക്കില്ലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം സിഎസ്ഐ റീട്രിറ്റ് സെന്ററില്‍ ഇന്നലെ നടന്ന ഫാ. മാത്യു വാണിശേരി ഫൌണ്േടഷന്‍ അവാര്‍ഡ് ഡോ. എം.എസ്. സ്വാമിനാഥനു നല്കുന്ന ചടങ്ങില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. മദ്യത്തിന്റെ ഉപയോഗം കുറച്ചില്ലെങ്കില്‍ അതു ദൂരവ്യാപകമായ ദോഷഫലമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.