കെഎസ്ആര്‍ടിസി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 22നു യോഗം
കെഎസ്ആര്‍ടിസി:  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 22നു യോഗം
Friday, December 19, 2014 1:14 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിലനില്ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ഈ മാസം 22 നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം. തിരുവനന്തപുരത്തു നടക്കുന്ന യോഗത്തില്‍ ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. പെന്‍ഷന്‍ മുടക്കവും പെന്‍ഷന്‍കാരുടെ ആത്മഹത്യകളെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കെ. രാജു നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.

പ്രതിവര്‍ഷം പെന്‍ഷന്‍ ഉള്‍പ്പെടെ 3081 കോടി രൂപയാണു കെഎസ്ആര്‍ടിസി പ്രവര്‍ത്തനത്തിനു വേണ്ടത്. എന്നാല്‍, ആകെ വരുമാനം 1860 കോടിയും. പ്രതിവര്‍ഷം നഷ്ടം 1221 കോടിയും. വിവിധ ഡിപ്പോകളില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനായി 1300 കോടി രൂപ 16.25 ശതമാനം പലിശ നിരക്കിലാണു വായ്പ എടുത്തിരിക്കുന്നത്. ഈ വായ്പ ദേശസാത്കൃത ബാങ്കിലേക്കു മാറ്റുന്നതിനായുള്ള ചര്‍ച്ചകള്‍ സജീവമാണ്. വരുമാനം വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം. ഇന്നലെ 5171 സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്തത്. ദിവസം ഒരു കോടി രൂപ വീതം സര്‍വീസിലൂടെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.

കെഎസ്ആര്‍ടിസിക്ക് ഒരു പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുകയാണു ലക്ഷ്യം. ഇതില്‍ പകുതി പണം കെഎസ്ആര്‍ടിസി കണ്െട ത്തും. ബാക്കി തുക ഏതു രീതിയില്‍ ലഭ്യമാക്കാമെന്നു 22നു നടക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.


ജീവനക്കാര്‍ക്കു ശമ്പളം ലഭ്യമാക്കുക എന്നതു സര്‍ക്കാരിന്റെ പ്രധാന കടമയാണ്. പാലക്കാട് ജില്ലാ സഹകരണബാങ്കില്‍നിന്നുപോലും ഇതിനായി വായ്പ വാ ങ്ങാനും തയാറായതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജീവനൊടുക്കിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സാമ്പത്തിക സഹായം നല്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചു. മ ന്ത്രിയുടെ മറുപടിയെത്തുടര്‍ന്നു ഡെപ്യൂട്ടി സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. അടിയന്തരപ്രമേയ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി.

കെഎസ്ആര്‍ടിസി പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 10 ബാര്‍ തൊഴിലാളികള്‍ ജീവനൊടുക്കിയപ്പോള്‍ മദ്യനയം പുനഃപരിശോധിക്കുന്ന സര്‍ക്കാര്‍ 19 കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജീവനൊടുക്കിയിട്ടും എന്തു കൊണ്ടാണു പ്രശ്നത്തില്‍ ഇടപെടാത്തത്?. ഈ സര്‍ക്കാരിനെ കൊലയാളി സര്‍ക്കാരെന്നു വിളിക്കേണ്ടിവരും. സര്‍ക്കാരിനു ആത്മാര്‍ഥത കോഴയില്‍ മാത്രമാമെന്നും വി.എസ് ആരോപിച്ചു.

സി. ദിവാകരന്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ മന്ത്രി അടൂര്‍ പ്രകാശ് മോശമായി പ്രതികരിച്ചു എന്ന മാത്യു ടി. തോമസിന്റെ പരാമര്‍ശം സഭയില്‍ അല്പസമയം വാക്കേറ്റമുണ്ടാക്കി. അടൂര്‍ പ്രകാശ് മോശമായി പ്രതികരിച്ചിട്ടുണ്െടങ്കില്‍ അതു സഭാരേഖകളില്‍ നിന്നു നീക്കം ചെയ്യുമെന്നു പറഞ്ഞതോടെയാണു പ്രതിപക്ഷാംഗങ്ങള്‍ ശാന്തരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.