പ്രധാനമന്ത്രി മൌനം വെടിയണം: കത്തോലിക്ക കോണ്‍ഗ്രസ്
Thursday, December 18, 2014 12:27 AM IST
കോട്ടയം: നിര്‍ബന്ധിത മതപരിവര്‍ത്തനവും വര്‍ധിച്ചു വരുന്ന മതപീഡന പ്രവണതകളും ജനതയില്‍ ആശങ്ക വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൌനം വെടിയണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തിന്റെ മതേതരത്വവും മതസ്വാതന്ത്യ്രവും മതസൌഹാര്‍ദവും കാത്തു സൂക്ഷിക്കുമെന്നു പ്രഖ്യാപിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ സാഹോദര്യത്തിനും സമാധാനത്തിനും ഭീക്ഷണിയായിട്ടുള്ള ചില നാമമാത്രവിഭാഗങ്ങള്‍ ഉയര്‍ത്തുന്ന ഇത്തരം വിദ്രോഹ പ്രവണതകളെ കര്‍ശനമായി നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ തയാറാകണം. മതത്തിന്റെ പേരിലുള്ള കലാപങ്ങള്‍ ഭാരതത്തില്‍ വേരുറപ്പിക്കാന്‍ അനുവദിക്കരുതെന്നും അഡ്വ. പറയന്നിലം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.