ഓപ്പറേഷന്‍ കുബേര കേസുകളില്‍ പോലീസ് ഒത്തുതീര്‍പ്പിനു ശ്രമിക്കരുത്: ചെന്നിത്തല
ഓപ്പറേഷന്‍ കുബേര കേസുകളില്‍ പോലീസ് ഒത്തുതീര്‍പ്പിനു ശ്രമിക്കരുത്: ചെന്നിത്തല
Saturday, November 29, 2014 11:52 PM IST
തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു കാരണവശാലും പോലീസ് ഒത്തുതീര്‍പ്പിനു ശ്രമിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ഇന്നലെ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ചേംബറില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത പണമിടപാട് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും യോഗത്തില്‍ തിരുമാനമായി.

അനധികൃത പണമിടപാട് സംബന്ധിച്ച് ഇനിയും കുറ്റപത്രം തയാറാകാത്ത കേസുകളില്‍ അടുത്ത രണ്ടു മാസത്തിനകം കുറ്റപത്രം കോടതിയില്‍ നല്‍കണം. റഫര്‍ ചെയ്ത എല്ലാ കേസുകളും നോഡല്‍ ഓഫീസര്‍മാര്‍ പരിശോധിക്കണം. ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട ടോള്‍ നമ്പര്‍ ജനങ്ങള്‍ക്ക് എപ്പോഴും പ്രയോജനപ്പെടുത്താവുന്നതാണ്. ബ്ളാങ്ക് ചെക്ക്, ബ്ളാങ്ക് പേപ്പര്‍ എന്നിവയില്‍ ഒപ്പിട്ടുവാങ്ങി ജനങ്ങളെ കടക്കെണിയില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ തുകയുടെ ബാങ്ക് വായ്പാ രീതികള്‍ കൂടുതല്‍ ഉദാരമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോടു വീണ്ടും ആവശ്യപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.