നെല്ലുസംഭരണം: കര്‍ഷകര്‍ക്കു സപ്ളൈകോ 181 കോടി നല്‍കി
നെല്ലുസംഭരണം: കര്‍ഷകര്‍ക്കു സപ്ളൈകോ 181 കോടി നല്‍കി
Saturday, November 29, 2014 12:18 AM IST
കൊച്ചി: സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ ഈ സീസണില്‍ (സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ) നെല്ലു ശേഖരിച്ച ഇനത്തില്‍ 181 കോടി രൂപ കര്‍ഷകര്‍ക്കു നല്‍കി.

1,21,000 മെട്രിക് ടണ്‍ നെല്ലു സംഭരിച്ച വകയില്‍ ആകെ 240 കോടി രൂപയാണു നല്‍കാനുണ്ടായിരുന്നത്. പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചുവരെയുള്ള സംഭരണ രസീത് അനുസരിച്ചുള്ള തുക നല്‍കി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒക്ടോബര്‍ 30 വരെയുള്ള തുക നല്‍കിയിട്ടുണ്ട്.

വെളിച്ചെണ്ണ, ഉഴുന്ന് വില കുറയ്ക്കുമെന്നു സപ്ളൈകോ


കൊച്ചി: സപ്ളൈകോയില്‍നിന്നു ലഭിക്കുന്ന സബ്സിഡി സാധനങ്ങളുടെ വില ഡിസംബര്‍ ഒന്നു മുതല്‍ പുതുക്കി നിശ്ചയിച്ചു. വെളിച്ചെണ്ണ, ഉഴുന്ന് തുടങ്ങിയവയുടെ വില കുറയും. പുതുക്കിയ വില നിലവാരമനുസരിച്ച് അരി ജയ, കുറുവ, മട്ട ഇനങ്ങള്‍ക്ക് 25 രൂപയാണ്. പച്ചരിക്ക് 23 രൂപ. പഞ്ചസാര 25 രൂപ, ചെറുപയര്‍ 74, ഉഴുന്ന് 66, കടല 48, വന്‍ പയര്‍ 45, തുവരപ്പരിപ്പ് 65, മുളക് 75, മല്ലി 112, വെളിച്ചെണ്ണ (ലിറ്റര്‍) 139 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.