സെക്രട്ടേറിയറ്റിനു മുന്നില്‍ കോഴിമുട്ട കഴിച്ച് കൂട്ടായ്മ
സെക്രട്ടേറിയറ്റിനു മുന്നില്‍ കോഴിമുട്ട കഴിച്ച് കൂട്ടായ്മ
Saturday, November 29, 2014 11:58 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുന്‍കരുതല്‍ എടുക്കുകയാണു വേണ്ടതെന്നുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ പാകം ചെയ്ത കോഴിമുട്ട കഴിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.

കോഴിമുട്ടയും മാംസവും ശരിയായ രീതിയില്‍ പാകം ചെയ്തു കഴിച്ചാല്‍ രോഗസാധ്യതയില്ല. കോഴിയിറച്ചിയും മറ്റും കഴിക്കുമ്പോള്‍ ജനങ്ങള്‍ ഇക്കാര്യത്തിലാണു ശ്രദ്ധിക്കേണ്ടതെന്നും ജീവനക്കാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു വിശ്വാസം പകരാനായി പുഴുങ്ങിയ മുട്ട കഴിക്കുകയും പൊതുജനങ്ങള്‍ക്കു വിതരണം ചെയ്യുകയും ചെയ്തു ആരോഗ്യ പ്രവര്‍ത്തകര്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന കൂട്ടായ്മ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഉണ്ണികൃഷ്ണന്‍, രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.