കത്തോലിക്ക കോണ്‍ഗ്രസ് നിര്‍വാഹക സമിതി
Thursday, November 27, 2014 1:29 AM IST
കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര നിര്‍വാഹക സമിതി 28ന് വൈകുന്നേരം നാലിന് കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ചേരും. പ്രസിഡന്റ് വി.വി. അഗസ്റിന്‍ അധ്യക്ഷത വഹിക്കും.

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ സമുദായവും പൊതുസമൂഹവും നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ സംഘടനയുടെ നിലപാടുകള്‍ സമ്മേളനത്തില്‍ തീരുമാനിക്കും.

ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം സംഘടനാ റിപ്പോര്‍ട്ടും ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപിള്ളി വിഷയാവതരണവും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.