ഫാക്ട് പുനരുദ്ധാരണം: എല്‍എന്‍ജി വാറ്റ് ഒഴിവാക്കി
Thursday, November 27, 2014 1:16 AM IST
തിരുവനന്തപുരം: ഫാക്ടിന്റെ പുനരുദ്ധാരണ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് എല്‍എന്‍ജിയുടെ വാറ്റ് നികുതി ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 14.5 ശതമാനം ആയിരുന്നു നിരക്ക്. ഇതോടെ പ്രതിവര്‍ഷം സംസ്ഥാനത്തി ന് 103 കോടി രൂപ നഷ്ടമാകും. ഇതു സംബന്ധിച്ച പിന്നീടു കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. ഫാക്ടിന്റെ പുനരുദ്ധാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അനന്ത്കുമാറുമായി താനും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഫാക്ടിന്റെ കൊച്ചിയിലെ ഭൂമിയില്‍ അധികമുള്ള സ്ഥലം വൈദ്യുതി പ്ളാന്റ് സ്ഥാപിക്കാന്‍ വിട്ടു നല്‍കണമെന്നാണു സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഹോമിയോ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പ്രതിമാസ സ്റൈപ്പന്‍ഡ് 25,000 രൂപയാക്കി. നേരത്തേ ആയുര്‍വേദ പിജി വിദ്യാര്‍ഥികളുടെ സ്റൈപ്പന്‍ഡും ഉയര്‍ത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.