വോളന്റിയര്‍മാര്‍ക്കു താമസസൌകര്യം ലഭ്യമാക്കണമെന്നു ഹൈക്കോടതി
വോളന്റിയര്‍മാര്‍ക്കു താമസസൌകര്യം ലഭ്യമാക്കണമെന്നു ഹൈക്കോടതി
Tuesday, November 25, 2014 1:21 AM IST
കൊച്ചി: ശബരിമലയിലും പമ്പയിലും ശുചീകരണത്തിന് എത്തിയിട്ടുള്ള സേവ് ഹോളി പമ്പ പ്രോജക്ട് വോളന്റിയര്‍മാര്‍ക്കു താമസസൌകര്യം ലഭ്യമാക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പ്രോജക്ട് കണ്‍വീനര്‍ അഡ്വ. ശ്രീപ്രകാശ് കെ. നായര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസുമാരായ ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, പി.വി. ആശ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പമ്പയില്‍ നൂറു വോളന്റിയര്‍മാരും സന്നിധാനത്ത് 50 പേരും, നിലയ്ക്കലില്‍ 20 പേരുമാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന കറുത്ത മുണ്ടുകളും തോര്‍ത്തുകളും പമ്പയില്‍നിന്നെടുത്തുമാറ്റുകയാണു മുഖ്യപ്രവര്‍ത്തനം.

കേരള സ്കൂള്‍ കലോത്സവം: മന്ത്രി മുനീര്‍ ചെയര്‍മാന്‍

കോഴിക്കോട്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ 55-ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ജനുവരി 15 മുതല്‍ 21 വരെയാണു കലോത്സവം നടക്കുക. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബിന്റെ അധ്യക്ഷതയിലാണു സംഘാടകസമിതി യോഗം നടന്നത്.

യോഗം ഉദ്ഘാടനംചെയ്ത മന്ത്രി ഡോ.എം.കെ. മുനീറിനെ സംഘാടകസമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. കലോത്സവത്തിന്റെ പ്രധാന വേദിയായി മാനാഞ്ചിറ സ്ക്വയര്‍ പ്രഖ്യാപിച്ചു. മന്ത്രി അബ്ദുറബിന്റെ ഈ പ്രഖ്യാപനത്തോടെയാണു സ്ഥലം എംഎല്‍എയായ ഡോ. മുനീര്‍ സംഘാടകസമിതി ചെയര്‍മാനാകുന്നത്. നവീകരണം പൂര്‍ത്തിയാക്കിയ മാനാഞ്ചിറ സ്ക്വയര്‍ പ്രധാന വേദിയാക്കുന്നതിലൂടെ നഗരസഭയ്ക്കു നഷ്്ടമുണ്ടാകുകയാണെന്നു പരിശോധനയില്‍ വ്യക്തമായാല്‍ വേദി മാറ്റാന്‍ തയാറാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി പി.കെ. അബ്ദുറബ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മുഖ്യവേദി മാറ്റേണ്ട സാഹചര്യം വന്നാല്‍ ആ സ്ഥലത്തെ എംഎല്‍എയെ അപ്പോള്‍ സംഘാടക സമിതി ചെയര്‍മാനാക്കുമെന്നും അദ്ദേഹം പറഞ്ഞു.


എ. പ്രദീപ്കുമാര്‍ എംഎല്‍എയെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലവഹിക്കുന്ന എല്‍. രാജനാണ് സംഘാടകസമിതിയുടെ ജനറല്‍ കണ്‍വീനര്‍. ജില്ലയിലെ എംഎല്‍എമാര്‍ വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരും അധ്യാപക സംഘടനാ പ്രതിനിധികള്‍ കണ്‍വീനര്‍മാരുമാകും.

സംഘാടക സമിതിയോഗത്തില്‍ എല്‍ഡിഎഫ് പ്രതിനിധികളെ അവഗണിച്ചെന്ന് ആരോപിച്ചാണു പ്രതിഷേധമുണ്ടായത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലവഹിക്കുന്ന എല്‍. രാജന്‍ യോഗത്തിനു സ്വാഗതം പറയുന്നതിനിടെ എല്‍ഡിഎഫിന്റെ ജില്ലാ നേതാക്കളെ സ്വാഗതത്തില്‍ നിന്നൊഴിവാക്കിയതാണു പ്രതിഷേധത്തിനിടയാക്കിയത്. തുടര്‍ന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി അബ്ദുറബ് ഡിപിഐയ്ക്കു വന്ന പിഴവാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്നും ഇതു ഒഴിവാക്കേണ്ടതായിരുന്നെന്നും പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി മുനീര്‍ സംഘാടകര്‍ക്കു സംഭവിച്ച പിഴവില്‍ ക്ഷമാപണം നടത്തി. കോഴിക്കോട് മേയര്‍ പ്രഫ. എ.കെ. പ്രേമജം, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, എ.കെ. ശശീന്ദ്രന്‍, വി.എം. ഉമ്മര്‍ മാസ്റര്‍, സി.കെ. നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കളക്ടര്‍ സി.എ. ലത, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ഉഷാദേവി, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. ഷീബ, കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് അഡ്വ.എം.ടി. പത്മ, ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. സാജുദീന്‍, എല്‍. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.