കതിരൂര്‍ മനോജ് വധക്കേസ്: അഞ്ചു പ്രതികളെ കൂടി റിമാന്‍ഡ് ചെയ്തു
Sunday, November 23, 2014 11:35 PM IST
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പിടിയിലായ അഞ്ചു പ്രതികളെ കൂടി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കതിരൂര്‍ വെട്ടുമ്മല്‍ ഒതയോത്ത് വീട്ടില്‍ ഷിബിന്‍ (27), കതിരൂര്‍ ഉക്കാസ്കാമത്തില്‍ വിജേഷ് (മുത്തു 27), കതിരൂര്‍ വലിയപറമ്പത്ത് ജോര്‍ജ്കുട്ടി (വിജേഷ് 33), കൂത്തുപറമ്പ് നിര്‍മലഗിരി അമ്പിലാട് വക്കുമ്മേല്‍ വീട്ടില്‍ കെ.വി. നിജിത് (28), കൂത്തുപറമ്പ് പഴയനിരത്ത് പടയംപോയില്‍ വീട്ടില്‍ പി.പി. റഹീം (ജഗ റഹീം 37) എന്നിവരെയാണ് അഡീഷണല്‍ സിജെഎം ഷൈജു ഷെയ്ഖ് ഇന്നലെ റിമാന്‍ഡ് ചെയ്ത് എറണാകുളം ജില്ലാ ജയിലിലേക്ക് അയച്ചത്.


മൂന്നു പ്രതികളെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.കേസില്‍ ഇതുവരെ പിടിയിലായ പ്രതികളുടെ എണ്ണം 15 ആയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.