ഹിന്ദുമത ദര്‍ശനങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു:വിഎസ്
ഹിന്ദുമത ദര്‍ശനങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു:വിഎസ്
Sunday, November 23, 2014 11:50 PM IST
തിരുവനന്തപുരം: സമീപകാലത്ത് ഹിന്ദുമത ദര്‍ശനങ്ങള്‍ വല്ലാതെ വളച്ചൊടിക്കപ്പെടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഈ ദര്‍ശനങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും വളച്ചൊടിച്ചുകൊണ്ടും ദുര്‍വ്യാഖ്യനം ചെയ്തുകൊണ്ടുമാണ് സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലേറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പി. ഗോവിന്ദപ്പിള്ള അനുസ്മരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറെ വൈവിധ്യവും ഉപശാഖകളുമുള്ളതാണ് ഹിന്ദുമതദര്‍ശനങ്ങള്‍. ഏകശിലാല്‍മകമായ ഒരു ഭാവമല്ല ഈ ദര്‍ശനങ്ങള്‍ക്കും തത്ത്വശാസ്ത്രങ്ങള്‍ക്കുമുള്ളത്.


പല കൈവഴികളും വിഭജനങ്ങളുമുണ്ട്. എന്നാല്‍ ഹിന്ദുദര്‍ശനത്തെ ഉദാരവല്‍ക്കരിച്ചുകൊണ്ടും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുമാണ് നിലവില്‍ സംഘപരിവാര്‍ ശക്തികളും അവരുടെ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നും വിഎസ് പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് പി. ഗോവിന്ദപ്പിള്ള രചിച്ച വൈജ്ഞാനിക വിപ്ളവം, എം. ഹിരിയണ്ണ രചിച്ച് ആര്‍. പാര്‍വതീ ദേവി വിവര്‍ത്തനം ചെയ്ത ഭാരതീയദര്‍ശന സംഗ്രഹം എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.