എരുമേലി-പമ്പ പാതയില്‍ വലിയ വാഹനങ്ങള്‍ക്കു നിയന്ത്രണം
Saturday, November 22, 2014 12:31 AM IST
റാന്നി: എരുമേലി-പമ്പ പാതയില്‍ രാത്രി എട്ടു മുതല്‍ വലിയ വാഹനങ്ങള്‍ക്കു പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കരിങ്കല്ലുംമൂഴിയില്‍നിന്നും മുക്കൂട്ടുതറ വഴി കണമല വരെയാണു നിയന്ത്രണം. കെഎസ്ആര്‍ടിസി അടക്കം സര്‍വീസ് ബസുകള്‍ക്കും കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്കും നിയന്ത്രണമില്ല. ഏഴിനുശേഷം ഇതിലേ പോകേണ്ട അയ്യപ്പഭക്തരുടെ വലിയ വാഹനങ്ങള്‍ മുക്കട-ഇടമണ്‍-അത്തിക്കയം വഴി പെരുനാട്ടില്‍ എത്തി മണ്ണാരക്കുളഞ്ഞി- ചാലക്കയം റോഡിലൂടെയാണു പോകേണ്ടത്. കണമലയില്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി അപകടങ്ങള്‍ നടന്നതിനാണു കൊടുംവളവുകളും കൊക്കയുമുള്ള ഈ മാര്‍ഗത്തിലൂടെ രാത്രിയാത്ര നിരോധിച്ചിരിക്കുന്നത്. അപകടസാധ്യത ഒഴിവാക്കാനാണു വലിയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.