ദേശീയ നൃത്ത സംഗീതോത്സവം 26 മുതല്‍
Friday, November 21, 2014 12:14 AM IST
തൃശൂര്‍: കലാഭാരതി ഫൌണ്േടഷന്‍ ഫോര്‍ ഇന്ത്യന്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെ ദേശീയ നൃത്ത സംഗീതോത്സവം ഈമാസം 26 മുതല്‍ 30 വരെ സാഹിത്യ അക്കാഡമി ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

26നു വൈകീട്ട് 6.30ന് എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഫെസ്റിവല്‍ ഡയറക്ടര്‍ ജോര്‍ജ് എസ്. പോള്‍ അധ്യക്ഷത വഹിക്കും. രാത്രി ഏഴിനു പിന്നണിഗായിക മാളവിക അനില്‍കുമാറിന്റെ കര്‍ണാട്ടിക് കച്ചേരി അരങ്ങേറും. 30നു വൈകിട്ട് ആറിനു നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കാഞ്ഞൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെ ആദരിക്കും. ടി.എന്‍. പ്രതാപന്‍ എംഎല്‍എ, സിയാല്‍ ഡയറക്ടര്‍ എന്‍.വി. ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളാവും. രാത്രി 7.30നു കലാമണ്ഡലം ഷീന സുനില്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോടെ ദേശീയ നൃത്ത സംഗീതോത്സവത്തിനു തിരശീല വീഴും.


സംഗീത- നൃത്തരംഗത്തു പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന കലാഭാരതി യുവ നൃത്തപ്രതിഭ പുരസ്കാരം നല്‍കും. മികച്ച കലാനിരൂപണത്തിനും ദൃശ്യറിപ്പോര്‍ട്ടിംഗിനും ഫോട്ടോഗ്രാഫര്‍മാര്‍ക്കും 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന മാധ്യമ പുരസ്കാരം നല്‍കും. നൃത്തമേഖലയ്ക്കു നല്‍കിയ സമഗ്ര സംഭാവനക്കു നൃത്തശ്രീ - നാട്യരത്ന പുരസ്കാരം അടുത്തമാസം 23നു കൊല്ലത്തുനടക്കുന്ന കലാഭാരതി ഫെസ്റിവലില്‍ സമ്മാനിക്കും.

പത്രസമ്മേളനത്തില്‍ ഫെസ്റിവല്‍ ഡയറക്ടര്‍ ജോര്‍ജ് എസ്.പോള്‍, ചെയര്‍മാന്‍ കെ.ഐ. ഷെബീര്‍, ഡയറക്ടര്‍ അപര്‍ണ മാരാര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.